Saturday, September 26, 2026

യേശുവിന്റെ സുവിശേഷവും ഇന്ന് പറയപ്പെടുന്ന സുവിശേഷവും


ദൈവരാജ്യത്തിന്റെ സുവിശേഷത്തിൽ നിന്ന് വ്യക്തിപരമായ രക്ഷയുടെ സുവിശേഷത്തിലേക്ക്

ക്രിസ്തുമതത്തിന്റെ അടിസ്ഥാന വിശ്വാസമെന്താണെന്ന് ചോദിച്ചാൽ ഇന്ന് സാധാരണ ലഭിക്കുന്ന മറുപടി ഇതാണ്: മനുഷ്യൻ പാപിയാണ്; അവന്റെ പാപങ്ങൾക്ക് പരിഹാരമായി ദൈവപുത്രനായ യേശു കുരിശിൽ മരിച്ചു; യേശു തനിക്കുവേണ്ടി മരിച്ചു എന്ന് വിശ്വസിക്കുന്നവർക്ക് പാപമോചനവും രക്ഷയും ലഭിക്കും; മരണശേഷം സ്വർഗ്ഗത്തിൽ പോകും.

എന്നാൽ യേശു തന്നെ പ്രസംഗിച്ച സുവിശേഷത്തിന്റെ കേന്ദ്രം ഇതായിരുന്നില്ല.

യേശുവിന്റെ സുവിശേഷം: ദൈവരാജ്യം

യേശുവിന്റെ പരസ്യശുശ്രൂഷയുടെ തുടക്കത്തിൽ തന്നെ അദ്ദേഹം പ്രഖ്യാപിച്ചത്:

“ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ.”— മർക്കോസ് 1:15

അതുകൊണ്ട് യേശുവിന്റെ സുവിശേഷത്തിന്റെ കേന്ദ്രം ദൈവരാജ്യമായിരുന്നു. ദൈവത്തിന്റെ സ്നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ഭരണത്തിലേക്ക് മനുഷ്യൻ മടങ്ങിവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

ഈ സുവിശേഷത്തിന്റെ അടിത്തറ ദൈവത്തിന്റെ നിരുപാധിക സ്നേഹമാണ്. ദൈവം ആദ്യം സ്നേഹിക്കുന്നു; മനുഷ്യൻ ആ സ്നേഹം തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് തിരിയുകയും പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്യുന്നു.


ഇന്ന് പ്രബലമായ രക്ഷാ-കേന്ദ്രിത സുവിശേഷം

ഇന്ന് ക്രൈസ്തവ ലോകത്തിൽ പ്രധാനമായും “സുവിശേഷം” എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന സന്ദേശത്തിന്റെ ഘടന വ്യത്യസ്തമാണ്:

മനുഷ്യൻ പാപിയാണ് → പാപത്തിന് ശിക്ഷയുണ്ട് → യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു → അത് വിശ്വസിക്കുക → പാപമോചനവും രക്ഷയും ലഭിക്കും → മരണശേഷം സ്വർഗ്ഗം.

ഇവിടെ രക്ഷയുടെ നിർണായക നിബന്ധനയായി യേശുവിന്റെ പാപപരിഹാരമരണത്തിലുള്ള വിശ്വാസം മാറുന്നു.


ഇത് വെറും വ്യത്യാസമല്ല

ഇവിടെ പ്രശ്നം രണ്ടും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട് എന്നത് മാത്രമല്ല. സുവിശേഷത്തിന്റെ അടിസ്ഥാന ദിശ തന്നെ മാറിയിരിക്കുന്നു.

യേശുവിന്റെ സുവിശേഷത്തിൽ ചോദ്യം:

“ദൈവരാജ്യത്തിന്റെ സ്നേഹത്തിൽ എങ്ങനെ ജീവിക്കണം?”

രക്ഷാ-കേന്ദ്രിത സുവിശേഷത്തിൽ ചോദ്യം പലപ്പോഴും:

“രക്ഷിക്കപ്പെടാൻ ഞാൻ എന്ത് വിശ്വസിക്കണം?”

യേശുവിന്റെ സന്ദേശത്തിൽ ദൈവത്തിന്റെ സ്നേഹമാണ് തുടക്കം; യേശുവിനെ അനുഗമിച്ചുള്ള പരിവർത്തിത ജീവിതമാണ് ലക്ഷ്യം.

പ്രബലമായ രക്ഷാ-സന്ദേശത്തിൽ മനുഷ്യന്റെ പാപമാണ് പ്രശ്നത്തിന്റെ തുടക്കം; യേശുവിന്റെ മരണത്തിലുള്ള വിശ്വാസത്തിലൂടെ വ്യക്തിപരമായ രക്ഷ നേടുകയാണ് ലക്ഷ്യം.


 ഈ മാറ്റം തുടങ്ങിയത് ആദിമ സഭയിലാണ് 

 അവർ കാത്തിരുന്ന മിശിഹാ തന്നെയാണ് യേശു എന്ന വിശ്വാസത്തിന്റെ പേരിൽ അവർ യഹൂദ സഭയിൽ നിന്ന് പുറന്തള്ളപ്പെട്ടു. അപ്പോൾ തങ്ങൾ ദൈവജനം അല്ലാതായി മാറി എന്ന് അവർ ഭയന്നു. അപ്പോൾ തങ്ങൾ യേശുവിന്റെ കുരിശുമരണം എന്ന യാഗത്തിലൂടെ ദൈവവുമായി ഒരു പുതിയ ഉടമ്പടിയിൽ ഏർപ്പെട്ടിരിക്കുന്നു എന്നും അതിന്റെ ഫലമായി തങ്ങൾ ദൈവത്തിന്റെ ജനം തന്നെ എന്നും അവർ വിശ്വസിച്ചു. 

 ഈ വിശ്വാസം പിൽക്കാലത്ത് വീണ്ടും മാറി. യേശു ലോകത്തിന്റെ പാപത്തിനു വേണ്ടി യാഗമായി എന്ന് വിശ്വസിച്ചാൽ മാത്രമേ മനുഷ്യൻ രക്ഷിക്കപ്പെടു എന്നും മരണശേഷം സ്വർഗ്ഗ പ്രാപ്തി ലഭിക്കു എന്നും വിശ്വസിക്കപ്പെട്ടു. 

ഒടുവിൽ

അതിനാൽ അടിസ്ഥാന ചോദ്യം ഇതാണ്:

ഇന്ന് നാം “സുവിശേഷം” എന്ന് വിളിക്കുന്ന സന്ദേശം യേശു തന്നെ പ്രസംഗിച്ച സുവിശേഷമാണോ?

അതോ 

യേശു പ്രഖ്യാപിച്ച ദൈവരാജ്യത്തിന്റെയും ദൈവസ്നേഹത്തിന്റെയും സുവിശേഷം പിന്നീട് യേശുവിന്റെ മരണത്തിലൂടെയുള്ള വ്യക്തിപരമായ പാപമോചനത്തിന്റെയും മരണാനന്തര രക്ഷയുടെയും സന്ദേശമായി മാറിയോ?

ഈ ചോദ്യം ക്രിസ്തീയ വിശ്വാസത്തെ തള്ളിക്കളയാനുള്ള ശ്രമമല്ല. യേശു തന്നെ പ്രഖ്യാപിച്ച സുവിശേഷത്തിലേക്ക് വീണ്ടും തിരിഞ്ഞുനോക്കാനുള്ള ഒരു ക്ഷണമാണ്.

The Visa and the Museum Ticket


A man went on a vacation to a foreign country.

He had a visa to enter that country. The visa gave him the right to enter the country, stay there, and return from it. So he kept his visa very carefully.

One day, he went to visit a famous museum in that country. At the entrance, he paid the required fee and was given a ticket.

“You must keep this ticket,” the people there told him. “You will need it until you leave the museum.”

He carefully kept the ticket.

He spent several hours walking through the museum, looking at rare objects, beautiful paintings, and historical artifacts.

He checked the ticket several times to make sure he did not lose it.

When he came out, the museum ticket was still safely in his hand.

But he had lost his visa!

When he reached the country’s border, the officials asked him:

“Where is your visa?”

He showed them his museum ticket.

They said:

“This ticket was necessary for you to enter the museum. But it cannot replace the visa that allowed you to enter this country.”

Since he had no visa, they put him in prison.

The Meaning of the Parable

This little story tells us something important.

The Good News of the Kingdom of God that Jesus proclaimed to humanity is like a visa.

This was the message:

God loves human beings unconditionally. Anyone can return to God in repentance. Those who receive God’s love will love God and love one another. As a result, a new life characterized by love, compassion, and justice will emerge in the world.

This was the Good News proclaimed by Jesus.

It is not merely a temporary message for a particular period in history. It is fundamental information for a good and meaningful human life, relevant to all people in every age.

After Jesus’ time, however, his followers faced a major crisis.

Because they believed that Jesus was the Messiah they had been waiting for, they were expelled from their religious community. They feared that they had been excluded from the covenant that their community had with God.

They came to believe that, through the sacrificial death of Jesus, God had established a new covenant with humanity.

In that particular historical situation, this belief gave them great comfort and hope.

But, over time, this belief concerning the covenant came to occupy the central place, while the fundamental message Jesus had given was gradually forgotten.

It was like carefully preserving the museum ticket while losing the visa.

The theological interpretations of Jesus’ death may have an important place in the history of Christian faith. But they should not replace the Good News of the Kingdom of God proclaimed by Jesus.

Because Jesus’ message was not a temporary belief meant only for a particular period.

God loves human beings unconditionally; human beings can return to God; and those who receive that love will love one another.

This is the Good News that remains relevant for all people in every age.

Therefore, perhaps this is the question the Christian Church needs to ask itself today:

While we are taking great care to preserve the museum ticket, have we lost the visa that we were given?

Or, to put it another way:

While preserving the beliefs that developed later about Jesus, have we forgotten the Good News of the Kingdom of God that Jesus himself proclaimed?